ചെന്നൈ: ഹൈന്ദവ ആചാര പ്രകാരമല്ലാത്ത ശവസംസ്കാര ചടങ്ങുകൾ നടത്തിയതിനെ തുടർന്ന് ജയലളിതയുടെ ആത്മാവിനു മോക്ഷം ലഭിക്കില്ലെന്ന വിശ്വാസത്തെ തുടർന്ന് കുടുംബാംഗങ്ങള്‍ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ സംസ്ക്കാരചടങ്ങുകള്‍ വീണ്ടും നടത്തി. മൃതദേഹം ദഹിപ്പിക്കാതെ മറവ് ചെയ്തതിനാല്‍ മോക്ഷം ലഭിക്കില്ലെന്നാണ് ജയലളിതയുടെ അര്‍ദ്ധസഹോദരനായ വരദരാജു അഭിപ്രായപ്പെട്ടത്.
ഒരു മനുഷ്യരൂപമുണ്ടാക്കി അത് ജയലളിതയുടെ ഭൗതീകദേഹമാണെന്ന സങ്കല്പത്തില്‍ ഹൈന്ദവാചാര പ്രകാരം മരണാനന്തര ചടങ്ങുകള്‍ നടത്തുകയായിരുന്നു.പൂജാരിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങുകളും പൂജകളും ഇനിയും അഞ്ചു ദിവസം കൂടി ഉണ്ടാവുമെന്ന് വരദരാജ് മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments