NewsSports

ഐ.എസ്.എല്‍ സെമി തമ്മില്‍തല്ലില്‍ കലാശിച്ചു

മുംബൈ: ഐഎസ്എല്ലിന്റെ ആദ്യസെമിയുടെ രണ്ടാംപാദ മത്സരം അവസാനിച്ചത് മുംബൈ സിറ്റി എഫ് സി യുടേയും കൊല്‍ക്കത്തയുടേയും തമ്മിൽ തല്ലോടെ. . മത്സരത്തിന് വിരാമമിട്ടുകൊണ്ട് റഫറിയുടെ വിസില്‍ മുഴങ്ങിയതിന് തൊട്ടുപിന്നാലെ വിജയം ആഘോഷിക്കുകയായിരുന്ന കൊല്‍ക്കത്ത താരങ്ങളും മുംബൈയുടെ പ്രതിരോധ താരവും തമ്മില്‍ വാക്കേറ്റത്തിലേർപ്പെടുകയായിരിന്നു.തൊട്ട് പുറകെ മറ്റ് താരങ്ങളും എത്തിയതോടെ രംഗം കൂടുതൽ വഷളായി .ഇതിന്റെ പരിണിത ഫലമായി കൊൽക്കത്തയുടെ താരം പ്രീതം കോട്ടായി സ്‌റ്റേഡിയത്തില്‍ നിന്നും മടങ്ങിയത് രക്തമൊലിക്കുന്ന മുഖവുമായിട്ടായിരുന്നു.

മത്സരം ഗോള്‍ രഹിതമായി പിരിഞ്ഞതോടെ ആദ്യ പാദത്തിലെ വിജയം കൊല്‍ക്കത്തയ്ക്ക് ആശ്വാസമാകുകയായിരിന്നു.അതോടെ മുംബൈയെ മറികടന്ന് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഫൈനലിലേക്ക് സ്ഥാനമുറപ്പിച്ചു.

https://youtu.be/NWRB3Kwmn24

shortlink

Post Your Comments


Back to top button