Life Style

അമിതവണ്ണം കുറയ്ക്കണോ ? എങ്കിൽ ഇവ ശീലമാക്കുക

അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കഴിക്കേണ്ട ചില ആഹാരങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ഇവയിൽ പ്രധാനപ്പെട്ട ഒന്നാണ് ബദാം . വിശപ്പ്‌ നിയന്ത്രിക്കാനും,ശരീരത്തിന്‌ ആവശ്യമായ ഊര്‍ജം നല്‍കാനും ബദാമിന്‌ കഴിയും. കൂടാതെ ആപ്പിള്‍ കഴിക്കുന്നത്‌ വിശപ്പ്‌ കുറക്കാന്‍ സഹായിക്കും. ജലാംശം ധാരാളമുള്ളതിനാൽ അമിതവണ്ണം ഉണ്ടാകുമെന്ന ഭയവും വേണ്ട.

വെണ്ണപ്പഴം എന്നറിയപ്പെടുന്ന അവോകാഡോ കഴിക്കുന്നതും വണ്ണം കുറയാൻ സഹായിക്കും. വിറ്റാമിൻ സി ധാരാളം അടങ്ങിയ കാപ്‌സിക്കം കഴിക്കുന്നതും നല്ലതാണ്. കറുവാപ്പട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് കൊളസ്‌ട്രോൾ അടിയുന്നത് തടയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button