പാലക്കാട് : നിയന്ത്രണം വിട്ട കാർ മറിഞ്ഞ് വിദ്യാർത്ഥികൾ മരിച്ചു. വാളയാറിനടുത്ത് അട്ടപ്പള്ളത്ത് രാവിലെ 8.45ഒാടെയാണ് അപകടം നടന്നത്. തമിഴ് നാട് സ്വദേശികളും ഡിണ്ടിഗലിലെ എഞ്ചിനീയറിംഗ് കോളജ് വിദ്യാർഥികളുമായ മഹേന്ദ്രൻ (24), ധനശേഖരൻ (22) എന്നിവരാണ് മരിച്ചത്.
കൊച്ചിയിലേക്ക് വിനോദയാത്ര പോയി മടങ്ങിയ വിദ്യാർഥികൾ സഞ്ചരിച്ച കാർ ടയർ പൊട്ടി റോഡിൽ മറിയുകയായിരുന്നു. ഒൻപത് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മൂന്നു പേരെ പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments