Uncategorized

ഹൈദരാബാദ് ഇരട്ട സ്ഫോടനം: യാസിന്‍ ഭട്കലടക്കം അഞ്ചു പേര്‍ കുറ്റക്കാര്‍ ശിക്ഷ 19ന് വിധിക്കും

 

ഹൈദരാബാദ്: 18 പേര്‍ കൊല്ലപ്പെട്ട ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസില്‍ യാസിന്‍ ഭട്കല്‍ അടക്കം അഞ്ച് ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ കുറ്റക്കാരാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) കോടതി വിധിച്ചു. ഇവര്‍ക്കുള്ള ശിക്ഷ 19ന് വിധിക്കും. ഇതാദ്യമായാണ് തീവ്രവാദ കേസില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരെ ശിക്ഷിക്കുന്നത്. 2013ലുണ്ടായ സ്ഫോടനത്തില്‍ 17 പേര്‍ മരിച്ചിരുന്നു. 119 പേര്‍ക്കു പരുക്കേറ്റു.

സ്ഫോടനം നടന്ന് ആറുമാസത്തിനകംതന്നെ സൂത്രധാരന്മാരായ യാസിന്‍ ഭട്കല്‍, അസാദുല്ല അക്തര്‍, സിയാ ഉര്‍ റഹ്മാന്‍, അജാസ് ഷെയ്ഖ് എന്നിവരെ പിടികൂടിയിരുന്നു. കേസിലെ മുഖ്യപ്രതി റിയാസ് ഭട്കല്‍ ഒളിവിലാണ്. 2013 ഫെബ്രുവരി 21ന് ഹൈദരാബാദിലെ ദിൽക്കുഷ് നഗറിലെ തിരക്കേറിയ ലഘുഭക്ഷണ ശാലയിലും സമീപത്തെ സിനിമാ തീയേറ്ററിനു സമീപത്തും സ്ഫോടനമുണ്ടായതില്‍ 18 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 131 പേര്‍ക്ക് പരിക്കേറ്റിരുന്നു.

ഇന്ത്യന്‍ മുജാഹിദ്ദീനാണ് സ്ഫോടനത്തിന് പിന്നിലെന്ന് മനസിലാക്കിയ എന്‍.ഐ.എ ആറ് മാസത്തിനുള്ളില്‍ ഭട്കലിനേയും അക്തറിനേയും ബിഹാര്‍- നേപ്പാള്‍ അതിര്‍ത്തിയില്‍നിന്ന് അറസ്റ്റു ചെയ്തു. പിന്നാലെ തഹസീന്‍ അക്തര്‍, സിയാ ഉര്‍ റഹ്മാന്‍, ഐസാസ് ഷേയ്ക്ക് എന്നിവരേയും പിടികൂടിയിരുന്നു.മുഖ്യ പ്രതിയായ റിയാസ് ഭട്കല്‍ എന്ന ഷാ റിയാസ് അഹമ്മദ് മുഹമ്മദ് ഇസ്മായില്‍ ഷഹ്ബന്ധരിയെ ഇതുവരെ പിടികൂടാനായിട്ടില്ല.2015 ആഗസ്റ്റ് 24ന് ആരംഭിച്ച വിചാരണ കഴിഞ്ഞ മാസം പൂര്‍ത്തിയായി.

ആകെ 440 സാക്ഷികളെയാണ് വിസ്തരിച്ചത്. 251 രേഖകളും 300 തൊണ്ടി മുതലുകളും പിടിച്ചെടുത്തു. സൈബര്‍ ഫോറന്‍സിക് സംവിധാനവും തെളിവ് ശേഖരണത്തിനായി ഉപയോഗിച്ചു. കര്‍ണാടക സ്വദേശിയാണ് 30 കാരനായ യാസിന്‍ ഭട്കല്‍. 2008 ല്‍ യാസിന്‍ ഭട്കലും സഹോദരന്‍ റിയാസ് ഭട്കലും ചേര്‍ന്നാണ് ഇന്ത്യന്‍ മുജാഹിദീന്‍ രൂപവത്കരിച്ചത്.പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ് കര്‍ ഇ തൊയ്ബ ആണ് ഇവർക്ക് സാമ്പത്തിക സഹായം നൽകുന്നത്.

shortlink

Post Your Comments


Back to top button