സൗദി: ഹിജാബ് ധരിക്കാതെ റിയാദിലെ തെരുവില്‍ നിന്ന് ഫോട്ടോ എടുത്ത സൗദി യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.അതോടൊപ്പം മതനിയമം ലംഘിച്ചതിനെ തുടര്‍ന്ന് യുവതിക്ക് നേരെ കടുത്ത വധഭീഷണികള്‍ വന്ന് കൊണ്ടിരിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.ഹിജാബ് ധരിക്കാതെയെടുത്ത ഷെഹ്റിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കടുത്ത രീതിയിലുള്ള ഇസ്ലാമിക നിയമത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്ത് സ്ത്രീകള്‍ക്ക് കര്‍ക്കശമായ വസ്ത്ര നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇത്തരം നിയമങ്ങൾ ലംഘിക്കുന്നവർക്ക്ചാട്ടവാറടി പോലുള്ള കടുത്ത ശിക്ഷയാണ് നല്‍കി വരുന്നത്.
ശിരോവസ്ത്രമില്ലാതെ നില്‍ക്കുന്ന ചിത്രമാണ് മലക് അല്‍ ഷെഹ്റി ചെയ്തത്.ഹിജാബ് ധരിക്കാതെയെടുത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഷെഹ്‌റിക്കെതിരെ പല ആരോപണങ്ങളും ഉയർന്നിരുന്നു.ഈ കുറ്റത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ തലവെട്ടുകയാണെന്നാണ് ഒരു സന്ദേശത്തിലുണ്ടായിരുന്നത്. യുവതിയെ കൊന്ന് മൃതദേഹം പട്ടികള്‍ക്കിട്ട് കൊടുക്കാനാണ് ഒരാള്‍ നിര്‍ദേശിച്ചിരിക്കുന്നത്.ഇത്തരത്തില്‍ എതിര്‍പ്പുകള്‍ ശക്തമാണെങ്കിലും യുവതിയുടെ ധൈര്യത്തെ പ്രശംസിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.
Post Your Comments