മുംബൈ:പെട്രോളിയം കമ്പനിയിലേക്കുള്ള പൈപ്പ് ലൈൻ തുളച്ചു 15000 ലിറ്റർ ഡീസല്‍ ചോർത്തിയ സംഭവത്തിൽ മൂന്നു പേര് അറസ്റ്റിലായി.ഭൂമിക്കടിയിലൂടെയുള്ള പൈപ്പ് ലൈനാണ് ഇവര്‍ തുളച്ചത്. സംഭവത്തില്‍ സംഘത്തലവന്‍ സര്‍വാര്‍ ഷെയ്ഖ് എന്നയാളെ പോലീസ് തെരയുകയാണ്. പൈപ്പ്ലൈന്‍ വഴിയുള്ള ഡീസലിന്റെ ഒഴുക്കിന്റെ ശക്തി കുറഞ്ഞതായി കണ്ടെത്തിയപ്പോഴാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്.
ഒപ്പം ജലവിതരണം നടത്തുന്ന ഒരു സ്ഥാപനം തങ്ങളുടെകുഴല്‍ക്കിണറ്റിലെ വെള്ളത്തില്‍ എണ്ണയുടെ സാന്നിദ്ധ്യം കണ്ടെത്തിയതായി വ്യക്തമാക്കി. തുടർന്ന് വെള്ളത്തിലെ പരിശോധനയിൽ അതിൽ കലർന്നിരിക്കുന്നതു ഡീസൽ ആണെന്ന് കണ്ടെത്തി.പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിൽ എച്ച്‌പിസിഎല്‍ പൈപ്പ് ലൈന്‍ വാല്‍വില്‍ നാലു മീറ്റര്‍ നീളത്തിലുള്ള പൈപ്പ് കടത്തിയിരിക്കുന്നതായി കണ്ടെത്തി. തുടർന്ന് ചെറുകിട അനധികൃത ഡീസൽ വില്പനക്കാരെ ചോദ്യം ചെയ്യുകയും പ്രതികളെ കണ്ടെത്തുകയുമായിരുന്നു.പ്രതികൾ കുറ്റം സമ്മതിച്ചു.
Post Your Comments