താനെ: പാര്‍ലമെന്റില്‍ പ്രതിഷേധിക്കുന്ന എം.പിമാര്‍ക്കെതിരെ ജഗദ്ഗുരു ശങ്കരാചാര്യ സ്വാമി നരേന്ദ്രാനന്ദ് സരസ്വതി രംഗത്ത്. പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്ന എം.പിമാർക്ക് ശമ്പളം കൊടുക്കരുതെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ഇത്തരം എം പിമാർക്കെതിരെ നടപടി എടുക്കാൻ താമസിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.
അതുപോലെ എന്ത്‌കൊണ്ട് അവരെ പുറത്താക്കാന്‍ മാര്‍ഷലുകളെ ഉപയോഗിക്കുന്നില്ലെന്നും സരസ്വതി ചോദിച്ചു. പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്ന എം.പിമാരുടെ ശമ്പളവും മറ്റ് അലവന്‍സുകളും നല്‍കരുതെന്നും സരസ്വതി വ്യക്തമാക്കി. താനെയിലെ മനോരമ നഗറില്‍ സിദ്ധേശ്വര്‍ ക്ഷേത്രത്തില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധിക്കാനുള്ള തീരുമാനത്തെ പരസ്യമായി അനുകൂലിച്ച സ്വാമിയാണ് ശങ്കരാചാര്യ സ്വാമി നരേന്ദ്രാനന്ദ് സരസ്വതി.
Post Your Comments