
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ വധഭീഷണി. കത്തിലൂടെയാണ് ഭീഷണിസന്ദേശം എത്തിയത്. കൂടാതെ ഹൗറ സ്റ്റേഷനില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്നും ഭീഷണിക്കത്തില്‍ പറയുന്നുണ്ട്. ദൂരദര്‍ശനിലെ മുന്‍ ജീവനക്കാരനായ സുഭാഷ് ചന്ദ്ര ദാസ് എന്നയാളുടെ പേരിലാണ് കത്ത്. മൊബൈൽ നമ്പറും നൽകിയിട്ടുണ്ട്. 50 കോടി രൂപ നല്‍കണമെന്നും ഇല്ലെങ്കിൽ ഹൗറ സ്റ്റേഷനിൽ സ്ഫോടനം നടത്തുമെന്നും കത്തിൽ എഴുതിയിട്ടുണ്ട്.
കത്തില്‍ പറയുന്ന അഡ്രസ്സും ഫോണ്‍ നമ്പറും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. ഭീഷണിക്കത്തിനെ തുടര്‍ന്ന് സ്റ്റേഷനിലെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
Post Your Comments