ന്യൂഡൽഹി: കള്ളപ്പണം തടയാൻ പുതിയ നടപടിയുമായി കേന്ദ്രസർക്കാർ.രാജ്യത്ത് നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് വ്യാപകമായി കള്ളപ്പണം വെളുപ്പിക്കുന്നതായുളള കണ്ടെത്തലിനെ തുടർന്ന് സിബിഐക്ക് സ്വതന്ത്ര അന്വേഷണത്തിന് അനുമതി നല്‍കാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചു.ആദായ നികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് . നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം നടന്ന ശേഷം ബാങ്ക് അക്കൗണ്ടുകളില്‍ നടന്ന വന്‍ നിക്ഷേപങ്ങളെ കുറിച്ച് സിബിഐ അന്വേഷിക്കും..ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അരുണ്‍ ശര്‍മയാകും ഇതിനായുള്ള പ്രത്യേക സംഘത്തിന്റെ തലവന്‍.
പുതിയ അന്വേഷണ സംഘം രൂപീകരിച്ചിട്ട് ദിവസങ്ങളായെന്നും ഇതിനകം ഒമ്പത് എഫ്ഐആര്‍ വിവിധ കേസുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യവ്യാപകമായി റെയ്ഡുകള്‍ ഉണ്ടാവുമെന്നാണ് സൂചന.ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി വ്യാപകമായ തോതില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിക്കുന്നു എന്നൊരാരോപണം കൂടെ നിലനിൽക്കെയാണ് കേന്ദ്ര സർക്കാർ പുതിയ തീരുമാനമെടുത്തിരിക്കുന്നത്.കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് നല്‍കിയ പരാതികളും ഇനി പ്രത്യേക സിബിഐ സംഘം പരിശോധിക്കും.
Post Your Comments