ന്യൂഡല്‍ഹി: നോട്ട് ക്ഷാമം ഉടന്‍ പരിഹരിക്കുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ആര്‍ബിഐ അതിനുള്ള കഠിന പരിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.
ഓരോദിവസവും ആര്‍ബിഐ വലിയ തോതിലുള്ള കറന്‍സിയാണ് പുറത്തിറക്കുന്നത്. കറന്‍സി എത്തുന്നതോടെ നിലവിലുള്ള സമ്മര്‍ദ്ദം കുറയും. വിപണയിലുള്ള കള്ളപ്പണം ബാങ്കുകളില്‍ എത്തിക്കുന്നതിന് നോട്ട് നിരോധനം കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
ഭാവിയില്‍ ഇടപാടുകള്‍ പൂര്‍ണമായും ഡിജിറ്റലായി മാറുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി. കറന്‍സി രഹിത സമൂഹത്തില്‍ ജനങ്ങളെ സഹായിക്കാന്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് സാധിക്കും. ഇതിനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുകയാണെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
Post Your Comments