International

അന്റോണിയോ ഗുട്ടെറസ് സത്യപ്രതിജ്ഞ ചെയ്തു

വാഷിംഗ്‌ടൺ : പുതിയ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടെറസ് സത്യപ്രതിജ്ഞ ചെയ്തു. യുഎന്‍ പൊതുസഭ പ്രസിഡന്റ് പീറ്റര്‍ തോംസണ്‍ പ്ലീനറിയോഗത്തില്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ജനുവരി ഒന്നിന് ഗുട്ടെറസ് സെക്രട്ടറി ജനറലായി ചുമതലയേല്‍ക്കും.

ഒക്ടോബറിലാണ് യുഎന്‍ പ്രതിനിധികള്‍ 67കാരനായ അന്റോണിയോ ഗുട്ടെറസ്സിനെ ബാന്‍ കി മൂണിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുത്തത്. 1995 മുതല്‍ 2002 വരെ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന ഗുട്ടെറസ് പിന്നീട് അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പോര്‍ച്ചുഗീസ്, സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകൾ ഗുട്ടെറസ് നന്നായി കൈകാര്യം ചെയ്യും.

ഐക്യരാഷ്ട്ര സഭയിലെ സേവനത്തിന് ബാന്‍ കി മൂണിന് ഗുട്ടെറസ് നന്ദി പറഞ്ഞു. വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button