നാസിക്ക്: സഹോദരിയെ കമന്റടിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിൽ യുവാക്കളും ഒരു പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയും ചേര്‍ന്ന് 18 കാരന്റെ തല വെട്ടിമാറ്റി. ഖെയ്ര്‍നാർ എന്ന യുവാവിന്റെ സഹോദരിയെ കമന്റടിച്ച സംഭവവുമായി ബന്ധപ്പെട്ടായിരുന്നു കുറ്റകൃത്യം നടന്നതെന്ന് പോലീസ് പറയുന്നു.
സംഭവദിവസം രാത്രി ഒമ്പതേമുക്കാലോടെ സുഹൃത്തുക്കളായ ശങ്കര്‍ ഗാര്‍ദേ, രോഹിദാസ് മര്‍ട്ടാഡക് എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം വരുമ്പോള്‍ ആകാശ് ഖെയ്ര്‍നാര്‍, സാഗര്‍ അംബേക്കര്‍ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും ചേര്‍ന്ന് തടയുകയും ഖെയ്ര്‍നാറിന്റെ സഹോദരിയെ കമന്റടിച്ചെന്നാരോപിച്ച് അക്ഷയ് ഗുലേയെ മര്‍ദ്ദിക്കുകയായിരുന്നു.ഇതിനിടെ അക്ഷയ് ഗുലെയും സുഹൃത്തുക്കളും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഖൈര്‍നറും,അംബേദ്കറും ഇവരെ പിന്തുടര്‍ന്ന് പിടികൂടി. ഗുലെയുടെ ശരീരം റോഡരികില്‍ കണ്ടതിനെതുടര്‍ന്ന് വഴിയാത്രക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്.പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്.
Post Your Comments