വിപണി കീഴടക്കാന്‍ ഫോള്‍ഡ് ചെയ്യാന്‍ സാധിക്കുന്ന സ്മാര്‍ട്ട് ഫോണുകളുമായി സാംസംങ് എത്തുന്നുവെന്ന് റിപ്പോർട്ടുകൾ . 2017 ൽ ഇത്തരത്തില്‍ രണ്ട് മോഡലുകളിലുള്ള ഫോണുകളായിരിക്കും സാംസംങ് ഇറക്കുക എന്നാണ് വിവരം. മടക്കാന്‍ സാധിക്കുന്ന രണ്ട് ഫോണുകളില്‍ ഒരെണ്ണം ഡുവല്‍ സ്‌ക്രീനായിരിക്കും.
അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഫറന്‍സിലിലോ ജനുവരിയില്‍ ലാസ് വേഗസില്‍ നടക്കാനിരിക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലോ ആയിരിക്കും ഫോൺ ഇറക്കുക എന്നാണ് സൂചനകൾ. ഡുവല്‍ സ്‌ക്രീന്‍ ഫോണുകള്‍ ആദ്യം ഇറക്കിയതിന് ശേഷം ഉപഭോക്താക്കളുടെ പ്രതികരണം ലഭിക്കുന്നതനുസരിച്ച് കൂടുതൽ ഫോണുകൾ പിന്നീട് ഇറക്കാനാണ് പദ്ധതി. എന്നാല്‍ ഫോള്‍ഡബിള്‍ ഫോണുകളെക്കുറിച്ച് സാസംങ് ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Post Your Comments