
ന്യൂഡല്‍ഹി: എന്‍.ഡി.ടി.വിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ ഇമെയില്‍, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു. രവീഷ് കുമാര്‍, ബര്‍ഖ ദത്ത് എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്തത്. ലീജിയണ്‍ എന്ന ഗ്രൂപ്പാണ് ഹാക്ക് ചെയ്തതെന്ന് അവകാശപ്പെട്ടു. അടുത്തതായി മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടാണ് ഹാക്ക് ചെയ്യുകയെന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ എന്‍ഡിടിവി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments