ഔറംഗാബാദ്: ആയുധധാരികളായ മൂന്ന് മാവോയിസ്റ്റ് പ്രവര്‍ത്തകരെ പൊലീസ് പിടികൂടി. ഔറംഗാബാദിലാണ് സംഭവം നടന്നത്. കര്‍ഷകരും ഗ്രാമീണരും ഇവരുടെ വലയിലായി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ പല ആവശ്യങ്ങള്‍ക്കായി കര്‍ഷകരെയും ഗ്രാമീണരെയും ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം.
നിരോധിത സംഘടനയായ ജാര്‍ഖണ്ഡ് ജന്‍ പരീഷത്തിന്റെ സ്ഥാപകനായ അരവിന്ദ് റാമും പിടിയിലായവരില്‍ ഉള്‍പ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്.
എന്‍ടിബിസി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന ഖാദഹ-സോനേദില മേഖലയില്‍ നടത്തിയ റെയ്ഡില്‍ നിന്നാണ് മൂന്ന് മാവോയിസ്റ്റ് പ്രവര്‍ത്തകരെയും പിടികൂടിയത്. പിടിയിലായവരില്‍ നിന്നും നാടന്‍ തോക്കുകളും, തിരകളും കണ്ടെടുത്തു.
Post Your Comments