
ന്യൂ ഡൽഹി : നോട്ട് അസാധുവിന്റെ ഭാഗമായി ഇടപാടുകൾ ഡിജിറ്റലാക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ സമ്മാന പദ്ധതിയുമായി നീതി ആയോഗ്. നിശ്ചിത തുകയ്ക്ക് മുകളില്‍ ഇടപാട് നടത്തുന്നവരെ തിരഞ്ഞെടുത്ത്. നറുക്കെടുപ്പിലൂടെ ഇവർക്ക് സമ്മാനമേര്‍പ്പെടുത്തുന്നതാണ് പദ്ധതി.
ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങളെയും ചെറുകിട വ്യാപാരികളെയും ഡിജിറ്റല്‍ ഇടപാടിലേക്ക് പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം എന്ന് നീതി ആയോഗ് അധികൃതര്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി രാജ്യത്തെ റീട്ടെയില്‍ പേമെന്റ് സംവിധാനത്തിനു വേണ്ടിയുള്ള ഉന്നത ഏജന്‍സിയായ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോട് പദ്ധതി രൂപീകരിക്കാൻ ആവശ്യപ്പെട്ടു കഴിഞ്ഞു.
ഇടപാടുകാരുടെ പേര് വിവരം ഓരോ ആഴ്ചയിലും ശേഖരിച്ച ശേഷം ആഴ്ചതോറും നടത്തുന്ന നറുക്കെടുപ്പ് രീതിയിലുള്ള സമ്മാനപദ്ധതിയും, നിശ്ചിത കാലാവധിക്ക് ശേഷമുള്ള ബമ്പര്‍ സമ്മാന പദ്ധതിയുമാണ് ബന്ധപ്പെട്ടവര്‍ ഉദ്ദേശിക്കുന്നത്. ക്രെഡിറ്റ്, ഡെബിറ്റ് ഇടപാടുകള്‍ക്ക് പുറമെ യു.എസ്.എസ്.ഡി, എ.ഇ.പി.എസ്, യു.പി.ഐ, റൂപ്പെ കാര്‍ഡ് ഇടപാടുകാരെയും, വ്യാപാരികള്‍ക്കായി അവരുടെ പി ഒ എസ് മെഷീന്‍ ഇടപാടുകളും സമ്മാന പദ്ധതിയില്‍ ഉൾപെടുത്താനാണ് പരിഗണന.
നോട്ട് ആസാധുവായതിനു ശേഷം ഡിജിറ്റല്‍ ഇടപാടുകളിൽ വൻ വർദ്ധനവ് ഉണ്ടായതായി കണ്ടെത്തി. ഇത് കൂടുതല്‍ പ്രോത്സാഹിപ്പിക്കാനാണു ഈ സമാന പദ്ധതി കൊണ്ട് നീതി ആയോഗ് ഉദ്ദേശിക്കുന്നത്. പദ്ധതി ഈ മാസം അവസാനത്തോടെ നിലവില്‍ വരുമെന്നും അധികൃതർ പറഞ്ഞു.
Post Your Comments