ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ വിയോഗത്തില്‍ മനംനൊന്ത് മരിച്ചവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ജയലളിതയുടെ വിയോഗത്തില്‍ മനംനൊന്ത് മരിച്ചവരുടെ എണ്ണം 470 ആണെന്ന് അണ്ണാ ഡിഎംകെ ഇന്നു വ്യക്തമാക്കി. മരിച്ച 203 പേരുടെ പട്ടിക ഇന്നലെ പാര്‍ട്ടി പുറത്തുവിട്ടിരുന്നു ചെന്നൈ, വെല്ലൂര്‍, തിരുവല്ലൂര്‍, തിരുന്നാമാലൈ, കുഡല്ലൂര്‍, കൃഷ്ണഗിരി, ഈറോഡ്, തിരുപ്പൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചതെന്നായിരുന്നു വിശദീകരണം.#
നേരത്തെ, ജയയുടെ രോഗത്തിലും വിയോഗത്തിലും മനംനൊന്ത് മരിച്ച 77 പേരുടെ മറ്റൊരു പട്ടികയും അണ്ണാ ഡിഎംകെ പുറത്തുവിട്ടിരുന്നു. ‘അമ്മ’യുടെ മരണത്തില്‍ മനംനൊന്ത് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്നുലക്ഷം രൂപ വീതം നല്‍കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപ വീതം സഹായധനം നല്‍കും.
Post Your Comments