ന്യൂഡൽഹി:ഡല്‍ഹിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠി കുത്തിക്കൊന്നു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.സ്കൂളിൽ വെച്ചുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. സ്കൂൾ വിട്ടു വീട്ടിലേക്കു വരുന്ന വഴി പ്രതി മറ്റു കൂട്ടുകാരെയും കൂട്ടി സഹപാഠിയെ കുത്തി വീഴ്ത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദ്യാർത്ഥിയെ രക്ഷിക്കാനായില്ല.മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.ഷകാര്‍പൂര്‍ റെയില്‍ വേ ട്രാക്കിന് സമീപത്തുവെച്ചാണ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റത്.പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേയ്ക്ക് മാറ്റി.
Post Your Comments