വിശാഖപട്ടണം ; വാര്‍ദാ ചുഴലിക്കാറ്റ് ആന്ധ്രാ തീരം ലക്ഷ്യമാക്കി നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിശാഖപട്ടണത്തിനും മച്ചിലിപട്ടണത്തിനും ഇടയിൽ ഉള്ള കൊടുങ്കാറ്റ് അടുത്ത 12 മണിക്കൂറിനകം ആന്ധ്രാ തീരത്തെത്തുമെന്നും എത്തുമെന്നും, ആന്ധ്രയുടെ തീരമേഖലകളായ നെല്ലൂര്‍, കാക്കിനഡ തുടങ്ങിയ പ്രദേശങ്ങളില്‍ തിങ്കളാഴ്ച ഉച്ചയോടെ ശക്തമായ മഴയും കൊടുങ്കാറ്റും ഉണ്ടാകാൻ സാദ്ധ്യത ഉള്ളതായും കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.
കനത്ത മഴക്കൊപ്പം 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും, കടലിലുള്ള മല്‍സ്യതൊഴിലാളികള്‍ തീരത്തേയ്ക്ക് മടങ്ങാനും കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാ ആവശ്യപ്പെട്ടു. കൂടാതെ ചുഴലിക്കാറ്റ് എത്തുന്നതിന് മുന്നോടിയായി കിഴക്ക്, പടിഞ്ഞാറന്‍ ഗോദാവരി, കൃഷ്ണ, ഗുണ്ടൂര്‍, പ്രകാശം ജില്ലകളില്‍ ഞായറാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട് എന്നും അധികൃതർ പറഞ്ഞു.
ആന്ധ്രാ പ്രദേശില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതായും, സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും അടിയന്തര തയ്യാറെടുപ്പുകള്‍ നടത്താൻ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു.
Post Your Comments