ചെന്നൈ; അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ പിന്‍ഗാമിയായി ശശികല നടരാജന്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക്.പാര്‍ട്ടിയുടെ ടെലിവിഷന്‍ ചാനലായ ജയ ടിവി ഇക്കാര്യം സ്ഥരീകരിച്ചു. ജയലളിതയെപ്പോലെ ശശികലയും പാര്‍ട്ടിയെ നയിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.പോയസ് ഗാര്‍ഡനിലെ വസതിയിലെത്തിയാണ് പാര്‍ട്ടി പ്രിസീഡിയം ചെയര്‍മാന്‍ ഇ. മധുസൂദനനും, മുതിര്‍ന്ന നേതാവ് കെ.എ. സെങ്കോട്ടയ്യനും ചെന്നൈ മുന്‍ മേയര്‍ സൈദ എസ്. ദുരൈസാമിയും ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്.
അതേസമയം, സര്‍ക്കാരിലും പാര്‍ട്ടിയിലും ഇടപെടരുതെന്ന് ബന്ധുക്കള്‍ക്ക് ശശികല മുന്നറിയിപ്പ് നല്‍കി. അധികം വൈകാതെ ബന്ധുക്കളെ പോയസ് ഗാര്‍ഡനില്‍നിന്ന് പുറത്താക്കുമെന്നും സൂചനയുണ്ട്.മുന്ന് പതിറ്റാണ്ട് കാലം ജയലളിതയുടെ വലംകൈ ആയി നിന്ന ശശികല ചെന്നൈയിലെ വ്യാസരപാടി സ്വദേശിയാണ്.ഭൂരിപക്ഷം നേതാക്കളുടെയും എം.എല്‍.എമാരുടെയും പിന്തുണയോടെ അവര്‍ നേതൃസ്ഥാനത്തേക്ക് എത്തുകയായിരുന്നു.ഏതെങ്കിലും തരത്തില്‍ ബന്ധുക്കള്‍ ഭരണത്തിലും പാര്‍ട്ടിയിലും ഇടപെടുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ശശികല വ്യക്തമാക്കിയിട്ടുണ്ട്.
ബന്ധുക്കളുടെ നിര്‍ദേശങ്ങളോ അഭിപ്രായങ്ങളോ ആരും കണക്കിലെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിനും മന്ത്രിമാര്‍ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും അവര്‍ നിര്‍ദേശം നല്‍കി.വിശ്വാസ വഞ്ചന കാട്ടിയതിനും ഗൂഡാലോചന നടത്തിയതിനും 2011 ല്‍ ശശികലയെ ഉള്‍പ്പെടെ എല്ലാവരേയും ജയലളിത പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. പിന്നീട്് ശശികല മാത്രം തിരിച്ചുവരികയും വീട്ടില്‍ കഴിയുകയും ചെയ്തെങ്കിലും അവരുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ജയലളിത അകറ്റി തന്നെ നിര്‍ത്തിയിരുന്നു.
Post Your Comments