മലപ്പുറം:കരുളായി വനത്തില്‍ തമ്പടിച്ചിരുന്ന മാവോയിസ്റ്റുകൾ വനം വകുപ്പുദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോകാനും ബന്ദികളാക്കാനും പദ്ധതിയൊരുക്കിയതായുള്ള രേഖകളും വീഡിയോ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.വെടിവെയ്പ്പ് നടന്ന ടെന്റുകളിൽ നടന്ന പരിശോധനയിലാണ് പല രേഖകളും കണ്ടെത്തിയത്.ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് ലഭിച്ച പെന്‍ഡ്രൈവിൽ നിന്ന് ആയുധമേന്തിയ മാവോയിസ്റ്റുകള്‍ മുദ്രാവാക്യം മുഴക്കുന്ന വിഡിയോ ദൃശ്യവും പൊലീസിന് ലഭിച്ചു.
മനോരമ ടി വിയാണ് വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ടത്.സ്ഫോടകവസ്തു നിര്‍മാണത്തെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചും എഴുതിയ രേഖകളും കണ്ടെടുത്തു. വെടിയ്പില്‍ മരിച്ച മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗമായ കുപ്പുദേവരാജെഴുതിയെന്നു കരുതപ്പെടുന്ന ഹിന്ദിയിൽ ഉള്ളകുറിപ്പുകളും പൊലീസിന് ലഭിച്ചു.ശത്രുവിനുമേല്‍ ഓരോ ഘട്ടത്തിലും എങ്ങനെയായിരിക്കണം മുന്നേറ്റം നടത്തേണ്ടതെന്നു രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വീഡിയോ : courtesy; manorama TV
Post Your Comments