ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിത മരിച്ചതിന്റെ ആഘാതത്തില്‍ മരിച്ചവരുടെ കണക്ക് എ.ഐ.എ.ഡി.എം.കെ ഔദ്യോഗികമായി പുറത്ത് വിട്ടു. 203 പേരുടെ പട്ടികയാണ് പാര്‍ട്ടി ഔദ്യോഗികമായി ശനിയാഴ്ചപുറത്തുവിട്ടത്.
ചെന്നൈ, വെല്ലൂര്‍, തിരുവള്ളൂര്‍, തിരുവണ്ണാമല, കടലൂര്‍, കൃഷ്ണഗിരി, ഈറോഡ്, തിരുപ്പൂര്‍ എന്നീ സ്ഥലങ്ങളില്‍ ഉള്ളവരാണ് ജയലളിത മരണ വാര്‍ത്ത കേട്ട ആഘാതത്തില്‍ മരണപ്പെട്ടതെന്ന് പാര്‍ട്ടി ആസ്ഥാനത്ത് പുറത്തിറക്കിയ പട്ടികയിൽ പറയുന്നു
77 പേർ മരിച്ചെന്നായിരുന്നു പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയത്. 203 പേരുടെ പട്ടിക കൂടി വന്നതോടെ മരിച്ചവരുടെ എണ്ണം 280 ആയി മാറിയത്. ഇവരുടെ മരണത്തില്‍ പാര്‍ട്ടി അനുശോചനം രേഖപ്പെടുത്തുകയും ആശ്രിതര്‍ക്ക് മൂന്ന് ലക്ഷംരൂപവീതം സഹായധനം പ്രഖ്യാപിക്കുകയും ചെയ്തു.
Post Your Comments