തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് തിരുപ്പതിയിലെ പ്രസാദമെത്തിച്ച ആളിൽ നിന്നും കോടിക്കണക്കിനു രൂപയും കിലോക്കണക്കിന് സ്വർണ്ണവും ആദായവകുപ്പ് പിടിച്ചെടുത്തു.106.5 കോടി രൂപയും 38 കോടി വിലമതിക്കുന്ന 127 കിലോഗ്രാം സ്വര്‍ണവും ആണ് ഇവരിൽ ഇന്നും കണ്ടെടുത്തത്.തിരുമല തിരുപ്പതി ദേവസ്ഥാനം അംഗവും പി.ഡബ്ല്യു ഡി കോണ്‍ട്രാക്ടറുമായ ശേഖര്‍ റെഡ്ഡിയുടെയും കൂട്ടാളികളുടെയും വീടുകളിലാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ബിനാമിയാണ് ഇയാള്‍ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. എന്നാൽ ചോദ്യ ചെയ്യലില്‍ റെഡ്ഡി പണവും സ്വര്‍ണവും തന്റെതാണെന്നാണ് പറയുന്നത്. ചില തമിഴ്നാട് മന്ത്രിമാരും ഐ.എ.എസ് ഉദ്യോഗസ്ഥരുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിയ വിവരം. ജയലളിത രോഗാവസ്ഥയിൽ ആശുപത്രിയിൽ കഴിയുമ്പോൾ തിരുപ്പതി പ്രസാദം എത്തിച്ച ആൾ എന്ന നിലയിൽ ഇയാൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Post Your Comments