നിങ്ങള്‍ ഉപയോഗിക്കുന്ന വെളുത്തുള്ളിയിലും പതിയിരിക്കുന്നത് അപകടം, ഞെട്ടേണ്ട സംഭവം സത്യമാണ്. വെളുത്തുള്ളിയിലും ചൈനീസ് വര്‍ഗ്ഗം ഉണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. സാധാരണ വെളുത്തുള്ളിയേക്കാള്‍ ഉരുണ്ടതും കനക്കുറവുമായിരിക്കും ഇത്തരം വെളുത്തുള്ളിക്ക്. കയറ്റി അയക്കാന്‍ വേണ്ടി വെളുത്തുള്ളിയുടെ വേരുകളും തണ്ടും നീക്കം ചെയ്താണ് വിടുന്നത്. അതുകൊണ്ടു തന്നെ വേരും തണ്ടും ഇല്ലാത്ത വെളുത്തുള്ളി വാങ്ങാതിരിക്കുന്നതാണു നല്ലത്. സാധാരണയില്‍ കവിഞ്ഞ വെള്ളനിറം ഈ വെളുത്തുള്ളിക്കു കാണും. നിറം ലഭിക്കാനും മുളക്കാതിരിക്കാനും ബ്ലിച്ച് ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഇതു നിങ്ങളുടെ ആരോഗ്യത്തിന് ഏല്‍പ്പിക്കുന്ന വെല്ലുവിളികള്‍ വളരെ വലുതാണ്. മിഥൈല്‍ ബ്രോമൈഡ് പോലുള്ള കെമിക്കലുകളാണ് ഇതില്‍ ഉപയോഗിക്കുന്നത്. ചിലപ്പോള്‍ ഇതുകൊണ്ടു മരണം വരെ സംഭവിക്കാം എന്നു ഗവേഷകര്‍ പറയുന്നു. വെളുത്തുള്ളിക്ക് ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന പ്രധാന ഘടകമാണ് അലീസിന്‍. എന്നാല്‍ വെളുത്തുള്ളിയില്‍ ലെഡ്, സള്‍ഫേറ്റ്, എന്നിവ ചേര്‍ക്കുന്നതിലുടെ അലീസിന്‍ നശിക്കുന്നു. വെളുത്തുള്ളി ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
Post Your Comments