Kerala

കയ്യില്‍ പണമില്ലാതിരുന്ന വിദേശി ഭക്ഷണം കഴിച്ച ശേഷം ചെയ്തത് ഇങ്ങനെ

മൂന്നാര്‍ : കയ്യില്‍ പണമില്ലമില്ലാതിരുന്ന വിദേശി ഭക്ഷണം കഴിച്ച ശേഷം ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി. മൂന്നാറിലെ എടിഎമ്മുകളില്‍ പണം ലഭിക്കാതെ വന്നതോടെയാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത്. എടിഎമ്മില്‍ നിന്നും പണമെടുക്കാന്‍ കഴിയാതെ വന്നതോടെ രണ്ടു ദിവസമായി പട്ടിണിയിലായ വിദേശി ഹോട്ടില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം ഇറങ്ങിയോടുകയായിരുന്നു. ഹോട്ടലുടമകള്‍ പിന്തുടര്‍ന്ന് വിദേശിയെ പിടികൂടിയെങ്കിലും പണമില്ലെന്ന് അറിഞ്ഞതോടെ വിട്ടയച്ചു.

അക്കൗണ്ടില്‍ ആവശ്യത്തിന് പണം നിക്ഷേപിച്ച ശേഷം ഇന്ത്യ ചുറ്റാന്‍ ഇറങ്ങിയ യുഎസ് പൗരനാണ് ഗതികേടിലായത്. ഇന്ത്യയില്‍ വന്നപ്പോള്‍ നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ആവശ്യത്തിന് പണം സ്വന്തം അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാന്‍ കഴിയാതെ വന്നു. കൊച്ചിയില്‍ വന്ന് എടിഎമ്മുകളില്‍ എല്ലാം കയറി പണം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് യുഎസ് യുവാവ് മൂന്നാറില്‍ എത്തി പണം പിന്‍വലിക്കാന്‍ ശ്രമം നടത്തി. ഇവിടെയും പരാജയമായിരുന്നു. മൂന്നാറില്‍ ആറിലധികം എടിഎം കൗണ്ടറുകളുണ്ടെങ്കിലും ഒന്നിലും പണമില്ലാതെ വന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. പോക്കറ്റ് റോഡുകളിലെ എടിഎമ്മുകളില്‍ പണമുണ്ടെങ്കിലും ഇതിനെക്കുറിച്ച് സന്ദര്‍ശകര്‍ക്ക് അറിവില്ലാത്തതാണ് പണം ലഭിക്കാതിരിക്കാന്‍ കാരണം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button