ന്യൂഡല്‍ഹി: ലോക്സഭാ നടപടികള്‍ കാമറയില്‍ പകര്‍ത്തിയതിന് ആംആദ്മി പാര്‍ട്ടി എംപി ഭഗവന്ത് മന്നിനെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് സസ്പെന്ഷന്. ശീതകാല സമ്മേളനത്തിന്റെ ഇനിയുള്ള സെഷനുകളില്‍ നിന്നാണ് അദ്ദേഹത്തെ സ്പീക്കര്‍ വിലക്കിയത്. പാര്‍ലിമെന്റിലേക്ക് വരുന്നതും സഭാ നടപടികളും കാമറയില്‍ പകര്‍ത്തിയതാണ് ഭഗവന്ത് മന്നിനെ സസ്പെന്റ് ചെയ്യാന്‍ ഇടയാക്കിയത്.
Post Your Comments