ഇരിങ്ങാലക്കുട: ഡോളര്‍ മാറ്റാനാണെന്ന വ്യാജേന യു.എ.ഇ. എക്‌സ്‌ചേഞ്ചിലെത്തിയ വിദേശികള്‍ മൂന്നുലക്ഷം രൂപ കവര്‍ന്നു. ഇരിങ്ങാലക്കുട യു.എ.ഇ. എക്‌സ്‌ചേഞ്ചിൽ ബുധനാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. രണ്ടുപേരാണ് നൂറ് ഡോളര്‍ മാറ്റിത്തരണമെന്നാവശ്യപ്പെട്ട് എക്‌സ്ചേഞ്ചിൽ എത്തിയത്. എന്നാല്‍, ഇവരുടെ കൈവശം തിരിച്ചറിയല്‍ രേഖകളൊന്നും ഇല്ലാത്തതിനാൽ പണം കൊടുക്കാൻ കഴിഞ്ഞില്ല.
വിദേശികള്‍ പോയശേഷം പണത്തില്‍ കുറവ് കണ്ടതിനെത്തുടര്‍ന്ന് ജീവനക്കാര്‍ എക്‌സ്‌ചേഞ്ചിന് പുറത്തെത്തി നോക്കിയെങ്കിലും ഇരുവരെയും കണ്ടില്ല. തുടർന്ന് പരാതി നൽകുകയായിരുന്നു. ഇരുവരുടെയും ചിത്രങ്ങള്‍ സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
Post Your Comments