ഓരോ ഭക്ഷണത്തിനും ഓരോ രുചിയാണ്. അതുപോലെ ഓരോ വ്യക്തിക്കും ഇഷ്ടപെട്ട രുചി ഉണ്ടാകും. എരിവുള്ള കറി ഇഷ്ടമാകുന്ന ഒരു വ്യക്തിക്ക് പുളി അത്ര ഇഷ്ടമാകണം എന്നില്ല, ചിലര്‍ക്ക് മധുരം ജീവന്‍ ആണെങ്കില്‍ മറ്റൊരു വിഭാഗം വിത്ത് ഔട്ട് ആകും. ഇതാ ആ രുചി നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് സൂചന നല്‍കുമെന്നാണ് ഗവേഷകർ പറയുന്നത്.
എരിവ് കൂടുതല്‍ ഇഷ്ടപ്പെടുന്നവര്‍ പൊതുവെ അപകടകാരികളായിരിക്കും. നല്ല ശാന്തതയില്‍ നിന്നു സെക്കന്‍റുകള്‍ കൊണ്ട് മോശമായ മറ്റൊരു സ്വഭാവത്തിലേക്ക് ഇവര്‍ മാറിയേക്കാം. ഇവര്‍ മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തില്‍ മുൻപിലായിരിക്കും.കയ്പ്പ് ഇഷ്ടപ്പെടുന്നവർ ചുരുക്കമാണ്. കയ്പ്പ് ഇഷ്ടപ്പെടുന്നവരെക്കുറിച്ച് ആദ്യം മോശം ധാരണയായിക്കും മറ്റുള്ളവര്‍ക്ക് ഉണ്ടാകുക. പക്ഷെ പിന്നീട് ഇത് മാറും.
ഉപ്പുകൂടുതല്‍ ഇഷ്ടപ്പെടുന്നവര്‍ എന്തും തുറന്നു പറയാന്‍ ധൈര്യമുള്ളവരായിരിക്കും.മധുരം ഇഷ്ടപ്പെടുന്നവർ ശാന്തമായ സ്വഭാവമുള്ളവരായിരിക്കും. ഒപ്പം ദയയുള്ള പ്രകൃതത്തിന് ഉടമകളായിരിക്കും. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ മനസുള്ളവരും എന്നാല്‍ സ്വന്തം പ്രശ്നം ആരോടും തുറന്നു പറയാത്തവരുമാണിവര്‍.
ചില പ്രത്യേക ഭക്ഷണത്തോട് മാത്രം താല്‍പ്പര്യം ഉള്ളവര്‍ എപ്പോഴും സന്തോഷകരമായ അന്തരീക്ഷത്തില്‍ മാത്രം നില്‍ക്കാന്‍ താല്‍പ്പര്യം കാണിക്കുന്നവരാണ്. മറ്റുള്ളവര്‍ ആഹാരത്തില്‍ തൊടുന്നത് ഇഷ്ടമില്ലാത്തവര്‍ വൃത്തിയില്‍ കൂടുല്‍ ശ്രദ്ധിക്കുന്നവരാണ്.
Post Your Comments