സിയോൾ : ഇംപീച്ച്‌മെന്റ് പ്രമേയം പാർലമെന്റ് പാസ്സാക്കിയതിനെ തുടർന്ന് അഴിമതി ആരോപണ വിധേയയായ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈയെ പുറത്താക്കി. 300 അംഗമുള്ള പാർലമെന്റിൽ 234 വോട്ടിനാണ് പ്രമേയം പാസ്സായത്. ബാക്കി 53 പേർ ഇംപീച്ച്‌മെന്റിനെ എതിര്‍ത്തെങ്കിലും ഭരണകക്ഷിയിലെ ചിലർ പ്രമേയത്തെ അനുകൂലിച്ചു.
ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സായെങ്കിലും, ഒമ്പതംഗ ഭരണഘടനാബെഞ്ച് അന്തിമ തീരുമാനം എടുക്കേണ്ടതായിട്ടുണ്ട്. ആറുമാസത്തിനകം കോടതിയുടെ തീരുമാനം വരും വരെ പ്രസിഡന്റിന്റെ ചുമതലകള്‍ പ്രധാനമന്ത്രിക്ക് കൈമാറണം എന്നാൽ തീരുമാനം വരും വരെ താന്‍ തുടരുമെന്ന് ദക്ഷിണകൊറിയയുടെ ആദ്യ വനിതാ പ്രസിഡന്റായ പാര്‍ക് ഗ്യുന്‍ ഹൈ ഇന്നലെ വ്യക്തമാക്കിയിരുന്നു.
പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈ ബാല്യകാലസഖിയായ ചോയി സൂന്‍ സിലിന്, അനധികൃതമായി സര്‍ക്കാര്‍ കാര്യങ്ങളില്‍ ഇടപെടാന്‍ അവസരം നല്‍കിയതും, ഔദ്യോഗികരഹസ്യരേഖകള്‍ കൈമാറിയതായുമാണ്. ആരോപണങ്ങൾക്ക് വഴി തെളിച്ചത്. പ്രസിഡന്റുമായുള്ള അടുപ്പം മുതലെടുത്ത് ചോയി സര്‍ക്കാര്‍ വിദേശ ഫണ്ടുകള്‍ വകമാറ്റി അവിഹിതസ്വത്ത് സമ്പാദിച്ചതായും, ഇതിന് പാര്‍ക് കൂട്ടുനിന്നതായുമുള്ള അഴിമതി ആരോപണങ്ങൾ കഴമ്പുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിയിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍കിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് വന്‍ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്.
ഇതിന്റെ ഭാഗമായി ആരോപണവിധേയയും പ്രസിഡന്റിന്റെ ബാല്യകാല സുഹൃത്തുമായ ചോയി സൂന്‍ സിലിനെ പൊലീസ് അറസ്റ്റ് ചെയുകയും .ചോയിയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി എട്ടുബാങ്കുകള്‍ റെയ്ഡ് ചെയ്ത് അന്വേഷണസംഘം രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ബഹുജനപ്രക്ഷോഭത്തെ തുടര്‍ന്ന് താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നു പറഞ്ഞ പാര്‍ക് രാജ്യത്തോടു മൂന്നുവട്ടം ക്ഷമാപണം നടത്തിയെങ്കിലും , ഇംപീച്ച്മെന്റില്‍ നിന്നും രക്ഷപ്പെടാന്‍ പാര്‍ക് കിണഞ്ഞു ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
ദക്ഷിണകൊറിയയിൽ ഇംപീച്ച്‌മെന്റ് വോട്ടിംഗ് നേരിടുന്ന രണ്ടാമത്തെ പ്രസിഡന്റാണ് പാര്‍ക് ഗ്യൂന്‍ഹൈ. 2004 ലെ തെരഞ്ഞെടുപ്പു തിരിമറിയുടെയും കഴിവുകേടിന്റെയും പേരില്‍ അന്നത്തെ പ്രസിഡന്റ് റോമൂണ്‍ ഹ്യൂയിനെ ഇംപീച്ചു ചെയ്തിരുന്നു. എന്നാല്‍ ഭരണഘടനാ കോടതി ഉത്തരവിനെത്തുടര്‍ന്ന് രണ്ടു മാസത്തിനകം അദ്ദേഹം പ്രസിഡന്റ് പദത്തില്‍ തിരിച്ചെത്തിയെങ്കിലും കാലാവധി പൂര്‍ത്തിയാക്കി വിരമിച്ച ശേഷം 2009ല്‍ മറ്റൊരു അഴിമതി അന്വേഷണക്കേസ് നേരിട്ടപ്പോള്‍ റോ സ്വയം ജീവനൊടുക്കുകയായിരുന്നു.
Post Your Comments