ന്യൂഡല്‍ഹി● അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വ്യോമസേന മുന്‍ മേധാവി എസ്.പി ത്യാഗിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു.
ത്യാഗിയുടെ കസിന്‍ സഞ്ജീവ് എന്ന ജൂലി, അഭിഭാഷകന്‍ ഗൗതം ഖൈതാന്‍ എന്നിവരെയും സി.ബി.ഐ അറസ്റ്റ് ചെയ്തു.
2007 ല്‍ വ്യോമസേനയില്‍ നിന്ന് വിരമിച്ച ത്യാഗിയെ സി.ബി.ഐ നിരവധി തവണ ചോദ്യം ചെയ്തിരുന്നു. ഇതാദ്യമായാണ് അദ്ദേഹത്തിനെ അറസ്റ്റ് ചെയ്യുന്നത്.
12 വി.വി.ഐ.പി ഹെലിക്കോപ്റ്റര്‍ വാങ്ങാനുള്ള ഇടപാടില്‍ 3700 കോടിയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. ത്യാഗി ഉപമേധാവിയായിരുന്ന കാലത്ത് കമ്പനിയ്ക്ക് കരാര്‍ ലഭിക്കുന്നതിനായി ത്യാഗി പണംവാങ്ങി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം. കോഴപ്പണം ഇന്ത്യയില്‍ എത്തിക്കാന്‍ സഹായിച്ചുവെന്നതാണ് സഞ്ജീവിനും അഭിഭാഷകന്‍ ഖൈതാനും എതിരെയുള്ള ആരോപണം.
2012 ലാണ് മുന്‍ എയര്‍ മാര്‍ഷലിനും ചില കുടുംബാംഗങ്ങള്‍ക്കുമെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. 2013 ല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റും ത്യാഗിക്കെതിരെ കേസെടുത്തിരുന്നു.
Post Your Comments