സാന്‍ഫ്രാന്‍സിസ്‌കോ: വടക്കന്‍ കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കാലിഫോര്‍ണിയയിലെ ഫെര്‍ണാണ്ട്‌ലേക്കില്‍ നിന്നും മാറി 102 കിലോമീറ്റര്‍ പടിഞ്ഞാറ് അകലെയുള്ള പസഫിക് മഹാസമുദ്രത്തിലെ 6.2 മൈല്‍ ആഴത്തിൽ നിന്നാണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ അധികൃതര്‍ വ്യക്തമാക്കി. 15 സെക്കന്റോളം ഭൂചലനത്തിന്റെ പ്രകമ്പനം നീണ്ടുനിന്നതായി ദൃക്സാക്ഷികള്‍ പറയുന്നു.
അതെ സമയം ഭൂചലനത്തിൽ സുനാമി മുന്നറിയിപ്പ് അധികൃതതര്‍ നല്‍കിയിട്ടില്ല. ഭൂചലനം അനുഭവപ്പെട്ട കാലിഫോര്‍ണിയയിലെ തീരപ്രദേശം ജനസാന്ദ്രത ഏറിയ പ്രദേശമായതിനാൽ ഇവിടെ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments