കിടിലന്‍ ഓഫറുമായി വോഡഫോണ്‍

ന്യൂഡല്‍ഹി : ജിയോയെ നേരിടാന്‍ പുതിയ ഓഫറുമായി വോഡഫോണ്‍രംഗത്ത്. പുതിയ ഓഫര്‍ പ്രകാരം ഒരു ജിബി ലഭിച്ചിരുന്ന 255 രൂപയുടെ 4ജി പ്ലാനില്‍ ഇനി മുതല്‍ രണ്ട് ജിബി ഡേറ്റ ലഭിക്കും. 255 രൂപയ്ക്ക് മുകളിലുള്ള എല്ലാ 4ജി പ്ലാനുകളിലും ഇരട്ടി ഡേറ്റയാണ് കമ്പനിയുടെ വാഗ്ദാനം. എല്ലാ വോഡഫോണ്‍ 4ജി പ്രീ പെയ്ഡ് വരിക്കാര്‍ക്കും നിലവിലെ മാര്‍ക്കറ്റ് പാക്കുകളില്‍ ഡബിള്‍ ഡേറ്റാ ഓഫര്‍ ലഭിക്കും. ഡേറ്റാ ഉപയോഗത്തില്‍ യൂസര്‍മാര്‍ക്ക് ഇരട്ടിനേട്ടമുണ്ടാകും. 255 രൂപയ്ക്ക് മുകളിലുള്ള 4ജി ഡേറ്റാ പ്ലാനുകളിലാണ് ഈ ഓഫറുള്ളത്. 459 രൂപ പ്ലാനില്‍ ആറ് ജിബി ഡേറ്റയും 559 രൂപാ പ്ലാനില്‍ എട്ട് ജിബി ഡേറ്റയും 999 രൂപാ പ്ലാനില്‍ 20 ജിബി ഡേറ്റയും 1999 രൂപാ പ്ലാനില്‍ 40 ജിബി ഡേറ്റയുമാണ് പുതിയ ഓഫര്‍. 28 ദിവസമാണ് പ്ലാനുകളുടെ കാലാവധി.

Share
Leave a Comment