തിരുവനന്തപുരം: തീവ്രവാദം സംസ്ഥാനത്തിന്റെ വാതില്‍പ്പടിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് കേരളത്തില്‍ നിന്നും സ്ത്രീകളും കുട്ടികളും രാജ്യം വിട്ടതെന്ന റിപ്പോര്‍ട്ടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവളത്ത് സംഘടിപ്പിക്കുന്ന ദേശീയ പോലീസ് സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള നിരവധി മലയാളികളെ ദേശീയ അന്വേഷണ ഏജന്‍സിയും പോലീസും അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. പതിനൊന്ന് മലയാളികള്‍ ഐഎസില്‍ ചേരാനായി നാടുവിട്ടുവെന്ന കേസ് ഇപ്പോള്‍ അന്വേഷണത്തിലാണ്. ഈ സാഹചര്യത്തിലാണ് കേരളവും തീവ്രവാത്തിന്റെ ഭീഷണിയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
Post Your Comments