കൊച്ചി : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിക്കലിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി ഹൈക്കോടതി. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ അനുവദിക്കേണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ചുരിദാര്‍ ധരിച്ചുവരുന്നവര്‍ അതിനു മുകളില്‍ മുണ്ടുടുത്തു കൊണ്ടേ അമ്പലത്തിനകത്തു പ്രവേശിക്കാവൂ എന്നതാണു കീഴ്‌വഴക്കം. എക്‌സിക്യുട്ടീവ് ഓഫിസര്‍ കെ.എന്‍.സതീഷാണു ചുരിദാറിനു മുകളില്‍ ഇനി മുണ്ടു ധരിക്കേണ്ടെന്ന ഉത്തരവിറക്കിയത്. ഇതു നടപ്പാക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പിറ്റേന്നു ക്ഷേത്രത്തിനു മുന്നില്‍ ചില ഹൈന്ദവ സംഘടനകളുടെയും ഒരു വിഭാഗം ഭക്തരുടെയും നേതൃത്വത്തില്‍ ഉപരോധം നടത്തുകയും ചുരിദാര്‍ മാത്രം ധരിച്ചെത്തിയവരെ തടയുകയും ചെയ്തിരുന്നു.
സ്വകാര്യഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. ക്ഷേത്ര കാര്യത്തില്‍ തന്ത്രിയുടേതാണ് തീരുമാനമാണ് അന്തിമം. എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചെത്തുന്നത് ആചാരവിരുദ്ധമാണെന്നാണ് ഭരണസമിതിയുടെ നിലപാട്. ക്ഷേത്രാചാരങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കേണ്ട അധികാരി തന്ത്രിയാണ്. നിലവിലെ കീഴ്‌വഴക്കം തുടരണമെന്നാണു തന്ത്രിയുടെ അഭിപ്രായം. ഇതിനു വിരുദ്ധമായി എക്‌സിക്യൂട്ടിവ് ഓഫിസര്‍ സ്വീകരിക്കുന്ന ഏകപക്ഷിയ തീരുമാനം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
Post Your Comments