Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NewsIndia

വേറിട്ട കേരളശൈലിയും മാതൃകയും ഇവിടെയും : ജയലളിതയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നേതാക്കൾ എത്തിച്ചേർന്നപ്പോൾ

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തില്‍ കേരളജനതയുടെയും സർക്കാരിന്റെയും സമീപനം സോഷ്യൽ മീഡിയകളിൽ പ്രശംസ പിടിച്ചുപറ്റുന്നു. മരണാനന്തരചടങ്ങുകളില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവർ എത്തിയിരുന്നു. എന്നാൽ മറ്റ് സംസ്ഥാന നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ നേതാക്കള്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒന്നിച്ചാണ് എത്തിയത്.

ജയലളിതയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി തമിഴ്‌നാട്ടിലെ പത്രങ്ങളില്‍ കേരളസര്‍ക്കാര്‍ പരസ്യം നൽകിയിരുന്നു.കൂടാതെ കേരളത്തില്‍ പൊതു അവധി പ്രഖ്യാപിക്കുകയും മൂന്ന് ദിവസത്തെ ദു:ഖാചരണം ഏര്‍പ്പാടാക്കുകയും ചെയ്‌തു . ഇതിന് പുറമെ എട്ടാം തീയ്യതിയിലെ സര്‍ക്കാര്‍ പരിപാടികള്‍ റദ്ദാക്കുകയും മന്ത്രിസഭായോഗം അനുശോചനം രേഖപ്പെടുത്തി പിരിയുകയും ചെയ്‌തിരുന്നു. ഇക്കാര്യങ്ങളാണ് തമിഴ്‌നാട്ടിലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button