തിരുവനന്തപുരം : അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് പിഴ അടച്ച് സാധൂകരണം നല്‍കാനുള്ള നീക്കത്തില്‍ സര്‍ക്കാരിന് വി.എസ് അച്യുതാനന്ദന്റെ മുന്നറിയിപ്പ്. വന്‍തുക പിഴ ഈടാക്കി നിയമവിധേയമാക്കി നല്‍കാനുള്ള നീക്കം തദ്ദേശ വകുപ്പില്‍ നടന്നുവരുന്നതിനിടെയാണ് വി.എസ് പ്രസ്താവനയായി പുറത്തിറക്കിയത്. പിഴ ഈടാക്കി അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കാന്‍ പാടില്ല. ഇങ്ങനെ അനുമതി നല്‍കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് വി.എസ് മുന്നറിയിപ്പ് നല്‍കുന്നു.
നെല്‍വയല്‍ തണ്ണീര്‍ത്തട നിയമങ്ങള്‍ ലംഘിച്ചവര്‍ക്ക് ഒരുകാരണവശാലും ഇളവ് നല്‍കരുത്. പിഴ ഈടാക്കിയുള്ള സാധൂകരണം തെറ്റായ നിര്‍മ്മാണങ്ങള്‍ പ്രോത്സാഹിപ്പിക്കും. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഇത്തരം നീക്കങ്ങളെ എതിര്‍ത്തയാളാണ് താനെന്ന കാര്യവും വി.എസ് പ്രസ്താവനയില്‍ ഓര്‍മ്മിപ്പിക്കുന്നു.
മരടിലെ ഡി.എല്‍.എഫ് ഫ്‌ളാറ്റ്, കാപ്പിക്കോ റിസോര്‍ട്ട് മൂന്നാറില്‍ എല്ലാ ചട്ടങ്ങളും മറികടന്ന് നിര്‍മ്മിച്ച വന്‍ റിസോട്ടുകള്‍ എന്നിവയ്ക്ക് അംഗീകാരം നല്‍കരുതെന്നും വി.എസ് പറയുന്നു.
Post Your Comments