NewsIndia

അടിയന്തിര സാഹചര്യത്തെ തമിഴ്‌നാട് ശാന്തമായി നേരിട്ടത് ഷീലയെന്ന മലയാളിയുടെ നേതൃത്വത്തിൽ

ചെന്നൈ: ജയലളിതയുടെ മരണ വാർത്ത ജനങ്ങളെ അറിയിച്ചത് വളരെ മുന്നൊരുക്കത്തോട് കൂടിയാണ്. കാരണം അപ്രതീക്ഷിത ആഘാതത്തിൽ നിന്ന് കൂട്ട ആത്മഹത്യശ്രമങ്ങളും സംഘർഷകാവസ്ഥയും എല്ലാം ഉണ്ടായേക്കാം. എന്നാൽ മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായ തിരുവനന്തപുരം സ്വദേശി ഷീലാ ബാലകൃഷ്ണന്‍ നടത്തിയ മുന്നൊരുക്കത്തിലൂടെ ജയലളിതയുടെ മരണവും സംസ്‌കാരചടങ്ങുകളും വളരെ ശാന്തമായി കടന്ന് പോയി.

അപ്പോളോ ആശുപത്രിയ്ക്ക് നേരെയുണ്ടായേക്കാവുന്ന ആക്രമങ്ങൾ മുൻകൂട്ടി കണ്ട് ജയലളിതയെ വിദേശത്തെ ആശു​പത്രിയിലെത്തിച്ചശേഷം അവിടെ വെച്ച് മരണവിവരം പ്രഖ്യാപിക്കാന്‍വരെ ആലോചനയുണ്ടായിരുന്നു. എന്നാൽ അതൊന്നുമുണ്ടായില്ല. തിങ്കളാഴ്ച്ച ഉച്ചയോടെ തന്നെ എല്ലാ സ്‌കൂളുകളിൽ നിന്നും കുട്ടികളെ വീട്ടിലെത്തിച്ചു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നും മൂന്നുമണിയോടെ ജീവനക്കാരെയും വിട്ടയച്ചു. ഇങ്ങനെയൊരു സാഹചര്യത്തിലൂടെ ജയലളിതയുടെ മരണം ജനമനസുകളിൽ ഉറപ്പിക്കുകയായിരുന്നു. വൈകുന്നേരത്തോടെ നിരത്തുകൾ എല്ലാം കാലിയായി. അക്രമസംഭവങ്ങള്‍ ചെറുക്കാന്‍ ചെന്നൈയിലും സംസ്ഥാനത്തുടനീളവും പോലീസിന്റെ സാന്നിധ്യം ശക്തിപ്പെടുത്തി. എല്ലാം ഭദ്രമെന്ന് കണ്ടതിനുശേഷം മാത്രമാണ് ജയലളിതയുടെ മരണവാർത്ത പുറത്ത് വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button