ജിദ്ദ: സൗദി അറേബ്യയിലും കറന്‍സി പരിഷ്‌ക്കാരം. സല്‍മാന്‍ രാജാവിന്റെ ചിത്രം ആലേഖനം ചെയ്ത പരിഷ്‌കരിച്ച കറന്‍സിയും പുതിയ നാണയങ്ങളും ഉടന്‍ പുറത്തിറക്കുമെന്ന് സൗദി മോണിറ്ററി അതോറിറ്റി (സാമ) അറിയിച്ചു. ആയിരം റിയാലിന്റെ കറന്‍സി പുറത്തിറക്കില്ലെന്നും സാമ വ്യക്തമാക്കി.
സാങ്കേതിക നിലവാരത്തോടെയും സുരക്ഷാമാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയുമുള്ള കറന്‍സി പുറത്തിറക്കുന്ന ദിവസം സാമ പ്രഖ്യാപിക്കും. കറന്‍സികളുടെ പരിഷ്‌കരിച്ച പതിപ്പുകള്‍ പുറത്തിറക്കുമ്‌ബോള്‍ ആയിരം റിയാലിന്റെ കറന്‍സി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സാമ അറിയിച്ചു.
പരിഷ്‌കരിച്ച കറന്‍സികളോടൊപ്പം പുതിയ നാണയങ്ങളും അടുത്ത ദിവസങ്ങളില്‍ പൊതുജനങ്ങളുടെ കൈകളിലെത്തും. 20 വര്‍ഷം മുന്‍പ് ഡിസൈന്‍ ചെയ്ത് പുറത്തിറക്കിയ ഒരു റിയാല്‍ നാണയമായിരിക്കും സല്‍മാന്‍ രാജാവിന്റെ ചിത്രത്തോടെ പുറത്തിറക്കുക.
Post Your Comments