ഡൽഹി: ഈ വർഷം അവസാനത്തോടെ രാജ്യം കള്ളപ്പണത്തില്‍ നിന്നും മുക്തമാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നോട്ട് അസാധുവാക്കല്‍ നടപടിയ്ക്ക് മുന്നോടിയായി ബിജെപി നടത്തിയ ഭൂമിയിടപാടില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെ അമിത് ഷാ തള്ളി. രാജ്യം ഡിസംബര്‍ 30 ഓടെ കള്ളപ്പണത്തില്‍ നിന്നും മുക്തമാകും. കള്ളപ്പണം ഒന്നുകില്‍ ബാങ്കിങ് നിക്ഷേപങ്ങള്‍ മുഖേന സിസ്റ്റത്തിലേക്ക് വരുകയോ അല്ലെങ്കില്‍ പിഴയെ ഭയന്ന് പണം പുറത്തെടുക്കാനാകാതെ ഉപയോഗ ശൂന്യമാകുകയോ ചെയ്യുമെന്ന് അമിത് ഷാ വ്യക്തമാക്കി.
ബിജെപി നടത്തിയ ഭൂമിയിടപാടുകളിലേക്കാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോള്‍ വിരല്‍ ചൂണ്ടുന്നതെന്ന് അമിത് ഷാ സൂചിപ്പിച്ചു. പക്ഷെ 2015 ജനുവരിയിലാണ് ഈ ഇടപാടുകള്‍ നിയമാനുസൃതമായി നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ നടന്ന അജണ്ട ആജ് തക് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം സൂചിപ്പിച്ചത്. രാജ്യത്തെ എല്ലാ ജില്ലകളിലും പാര്‍ട്ടി ഓഫീസുകള്‍ ബിജെപി സ്ഥാപിക്കുമെന്ന് 2015 ജനുവരിയില്‍ അറിയിച്ചതാണെന്നും ഭൂമിയിടപാടുകള്‍ അതുമായി ബന്ധപ്പെട്ടതാണെന്നും അമിത് ഷാ വ്യക്തമാക്കി.
ജനുവരി 2015 മുതല്‍ നവംബര്‍ 2016 കാലയളവില്‍ 170 ഓളം സ്ഥലങ്ങളിലായി പാര്‍ട്ടി ഭൂമി വാങ്ങിയിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. ബിജെപി അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത് യാദൃശ്ചികം മാത്രമാണെന്നം പ്രതിപക്ഷം കുറച്ച് കൂടി ഉത്തരവാദിത്വ പരമായി ചിന്തിക്കണമെന്നും അമിത് ഷാ സൂചിപ്പിച്ചു.
Post Your Comments