KeralaNews

മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാൻ വൈകും

കോഴിക്കോട്: നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയില്ല. ഒന്‍പതാം തിയതി വരെ ഇരുവരുടെയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കുന്നത് തുടരും. റീപോസ്റ്റ് മാര്‍ട്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിനുള്ള സാവകാശത്തിനായി മനുഷ്യാവകാശ പ്രവര്‍ത്തകരും ബന്ധുക്കളും ജില്ലാ പോലീസ് മേധാവിക്കും സര്‍ക്കാരിനും നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് നടപടി.

അജിതയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. പക്ഷെ തിരക്കിട്ട് സംസ്‌കരിക്കരുതെന്ന നിര്‍ദ്ദേശം പോലീസിന് ലഭിച്ചിരുന്നു. മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കില്ലെന്ന് പൂര്‍ണ്ണ ഉറപ്പ് ലഭിച്ചതിന് ശേഷം മാത്രമേ പോലീസ് സംസ്‌കരിക്കു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അജിതയുടെ മൃതദേഹം ഏറ്റുവാങ്ങന്‍ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പോലീസ് അനുവദിച്ചില്ല. എന്നാല്‍ കുപ്പുദേവരാജന്റെ മൃതദേഹം രണ്ട് ദിവസം കൂടി മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അറിയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button