NewsIndia

സൈനിക വേഷങ്ങള്‍ പൊതുവിപണിയില്‍ : ആശങ്ക അറിയിച്ച് കോടതി

ന്യൂഡല്‍ഹി :•ഭീകരര്‍ക്ക് സഹായകമായി സൈനിക വേഷങ്ങളും ബാഡ്ജുകളും പൊതുവിപണിയില്‍ വില്‍ക്കുന്നതു അപകടകരമായ പ്രവണതയാണെന്ന് ഡല്‍ഹി ഹൈക്കോടതി. കഴിഞ്ഞ ജനുവരിയില്‍ പഠാന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ സൈനിക വേഷത്തിലെത്തിയ ഭീകരര്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ഒരു എന്‍ജിഒ നല്‍കിയ ഹര്‍ജിയിലാണു ചീഫ് ജസ്റ്റിസ് ജി. രോഹിണി, ജസ്റ്റിസ് ജയന്ത് നാഥ് എന്നിവരടങ്ങിയ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചത്.
ഇന്ത്യന്‍ സൈനികരുടെ യൂണിഫോം, തൊപ്പി, ബാഡ്ജുകള്‍, ഷൂസ് മുതലായവയെല്ലാം പൊതുവിപണിയില്‍ വില്‍പനയ്ക്കുണ്ട്. സ്വകാര്യ കമ്പനികളാണ് ഇതു നിര്‍മിക്കുന്നത്. അവര്‍ വഴിയും അല്ലാതെയും സൈനിക വേഷം വിപണിയിലെത്തുന്നു. ഇക്കാര്യത്തില്‍ പ്രതിരോധ മന്ത്രാലയം നിലപാട് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
പഠാന്‍കോട്ടില്‍ കരസേന വേഷത്തിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ മാസം ജമ്മുവിലെ നഗ്രോതയില്‍ പൊലീസ് വേഷത്തിലെത്തിയ ഭീകരരും ആക്രമണം നടത്തി. ഫെബ്രുവരി മൂന്നിനു കേസ് വീണ്ടും വാദം കേള്‍ക്കും.

shortlink

Post Your Comments


Back to top button