ലക്നോ● സ്വയം ഫക്കീര്‍ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ വിമര്‍ശനവുമായി ബി.എസ്.പി നേതാവ് മായാവതി. നോട്ട് അസാധുവാക്കിയതിലൂടെ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളാണ് ഫക്കീർ ആയതെന്ന് മായാവതി പറഞ്ഞു. കഴിഞ്ഞ ദിവസം യുപിയിൽ നടന്ന റാലിക്കിടെയാണ് മോദി താന്‍ ഫക്കീർ ആണെന്ന് പറഞ്ഞത്.
രാജ്യത്തെ ജനസംഖ്യയുടെ 90 ശതമാനം വരുന്ന ജനങ്ങളാണ് ഫക്കീറായത്. മോദിയുടെ നടപടി ബി.ജെ.പിയുടെ തോൽവിയിലേക്ക് നയിക്കുമെന്നും ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും അവര്‍ പറഞ്ഞു.
Post Your Comments