കൊച്ചി: നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നാവശ്യം ഹൈകോടതി തള്ളി. മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നാവശ്യവുമായി ദേവരാജിന്റെ സഹോദരനാണ് കോടതിയെ സമീപിച്ചത്.
ഏഷ്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്നും അതിനാല്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തേണ്ട ആവശ്യമില്ലെന്നും കോടതി പറഞ്ഞു. ഇതേ ആവശ്യം മഞ്ചേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.
നവംബര്‍ 25 മുതല്‍ കുപ്പുദേവരാജിന്റെയും, അജിതയുടെയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അതേസമയം, മൃതദേഹം എന്ന് സംസ്കാരിക്കണമെന്ന കാര്യത്തില്‍ തീരുമാനം അറിയിച്ചിട്ടില്ല.
Post Your Comments