ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രിസ്ഥാനത്തുനിന്നും സുഷമ സ്വരാജിനെ മാറ്റുമെന്ന് സൂചന. വൃക്കരോഗത്തെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലാണ് സുഷമ. അടുത്താഴ്ച വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാകുകയുമാണ്. ശസ്ത്രക്രിയ കഴിഞ്ഞാല്‍ മാസങ്ങളോളം വിശ്രമം വേണ്ടിവരും. അതുകൊണ്ടുതന്നെ ഭരണകാര്യങ്ങള്‍ നോക്കാനും സാധിക്കില്ല.
അതുകൊണ്ടുതന്നെ ഭരണകാര്യങ്ങള്‍ മറ്റാരെയെങ്കിലും ഏല്‍പ്പിക്കേണ്ടതായുണ്ട്. മറ്റൊരാളെ ഇതിനായി നിയമിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആലോചിക്കുന്നത്. പുതിയ വിദേശകാര്യമന്ത്രിയ്ക്കായുള്ള ചര്‍ച്ച നടക്കുന്നതായാണ് വിവരം. മന്ത്രിമാരുടെ വകുപ്പുകളില്‍ അഴിച്ചുപണിയ്ക്കും പ്രധാനമന്ത്രി തയ്യാറെടുക്കുന്നതായിട്ടാണ് വിവരം.
വിദേശകാര്യം കൈകാര്യം ചെയ്യാന്‍ കഴിയുന്നയൊരാള്‍ പാര്‍ട്ടിയില്‍ തന്നെയുണ്ടോ എന്നാണ് മോദി തിരയുന്നത്. വിദേശകാര്യ വകുപ്പ് മുതിര്‍ന്ന മന്ത്രിമാരിലൊരാളെ ഏല്‍പ്പിക്കുന്ന കാര്യവും അദ്ദേഹത്തിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ട്രംപ് ജനുവരിയില്‍ അധികാരമേല്‍ക്കുകയാണ്. ജനുവരിയില്‍ നിരവധി ലോക നേതാക്കള്‍ ഇന്ത്യ സന്ദര്‍ശിക്കും. ഈ സാഹചര്യത്തില്‍ മുഴുവന്‍ സമയ വിദേശകാര്യമന്ത്രി വേണമെന്ന് പ്രധാനമന്ത്രി ആഗ്രഹിക്കുന്നു.
Post Your Comments