റിയാദ്● ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് വേണ്ടി ചാരവൃത്തി നടത്തിയ സൗദി പൗരന്മാര്‍ ഉള്‍പ്പടെ 15 പേര്‍ക്ക് സൗദി ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. രണ്ടുപേരെ കുറ്റവിമുക്തരാക്കി. പത്ത് മാസത്തോളം നീണ്ട 160 ലേറെ വിചാരണകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ വിധി പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂണിലാണ് ഇറാനുമായി ബന്ധമുള്ള 32 ചാരന്മാരെ അറസ്റ്റ് ചെയ്തതായി സൗദി അറേബ്യ പ്രഖ്യാപിച്ചത്. 30 സൗദികളും ഒരു ഇറാനിയും ഒരു അഫ്ഗാന്‍ പൗരനുമാണ് പിടിയിലായത്. ഇവര്‍ക്കെതിരെ തെളിവുകളും പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതി മുന്‍പാകെ ഹാജരാക്കിയിരുന്നു.
Post Your Comments