ന്യൂഡല്‍ഹി● പുതിയ 100 രൂപ നോട്ടും ഉടന്‍ പുറത്തിറക്കുമെന്ന് ഭാരതീയ റിസര്‍വ് ബാങ്ക്. പുതിയ 20 രൂപ, 50 രൂപ നോട്ടുകൾ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിസര്‍വ് ബാങ്കിന്റെ പുതിയ പ്രഖ്യാപനം.
2005ൽ പുറത്തിറക്കിയ മഹാത്മാഗാന്ധി സീരിസിലുള്ള നോട്ടുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണു പുതിയ നോട്ടുകൾ ഇറക്കുന്നത്. എന്നാല്‍ പുതിയ നോട്ടുകളുടെ രൂപകല്‍പനയും സുരക്ഷാ സവിശേഷതകളും പഴയ നോട്ടുകളുടേതിനു സമാനമായിരിക്കും.
പുതിയ നോട്ടുകൾ ഇറക്കിയാലും നിലവിലുള്ള നോട്ടുകൾ പിൻവലിക്കില്ല. ഇപ്പോൾ പ്രചാരത്തിലുള്ള 100 രൂപ നോട്ടുകൾ സാധുവായിരിക്കുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. 100 രൂപയുടെ പുതിയ നോട്ടിലെ നമ്പർ പാനലുകളിൽ എഴുത്ത് ഉണ്ടാവില്ലെന്നതാണ് മാറ്റം. അതിനു പുറമേ പുതിയ റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന്റെ ഒപ്പും പുതിയ നോട്ടുകളിൽ ഉണ്ടാകും. അച്ചടിച്ച വർഷം 2016 ആയിരിക്കുമെന്നും ആർബിഐ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
Post Your Comments