ചെന്നൈ : അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രിക്ക് ജയലളിതയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഡിഎംകെ നേതാവ് എം.കരുണാനിധി. അപ്രതീക്ഷിതമായി അവര്‍ക്ക് മരണം സംഭവിച്ചെങ്കിലും അവരുടെ പാരമ്പര്യം എന്നും നിലനില്‍ക്കുമെന്നും കരുണാനിധി പറഞ്ഞു. ഒപ്പം അണ്ണാ ഡിഎംകെ നേതാക്കന്മാര്ക്കും പ്രവര്‍ത്തകര്‍ക്കും ജയയുടെ മരണത്തില്‍ ദു:ഖിക്കുന്ന എല്ലാവരോടും അദ്ദേഹം അനുശോചനം അറിയിച്ചു.
”ജയലളിതയുടെ വിയോഗത്തില്‍ ആഴത്തിലുള്ള ദു:ഖം രേഖപ്പെടുത്തുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങളുടെ പേരില്‍ ഞങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടെങ്കിലും തന്റെ പാര്‍ട്ടിക്ക് വേണ്ടിയുള്ള അവരുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തെ നിരാകരിക്കുവാന്‍ ആര്‍ക്കും സാധിക്കില്ല. അണികളുടെ പ്രാര്‍ഥന ജയയെ അനശ്വരയാക്കും ” – കരുണാനിധി പറഞ്ഞു.
Post Your Comments