India

മൗനപ്രാര്‍ത്ഥനയോടെ ജയലളിതയ്ക്ക് മോദി അന്തിമോപചാരം അര്‍പ്പിച്ചു

ചെന്നൈ: ലക്ഷക്കണക്കിനാളുകളാണ് ചെന്നൈയില്‍ അമ്മയെ ഒരുനോക്കു കാണാന്‍ എത്തുന്നത്. ജയലളിതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചെന്നൈയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. ഉച്ചയ്ക്ക് 12.20ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ മോദി 1.40ഓടെയാണ് ജയലളിതയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച രാജാജി ഹാളിലെത്തിയത്.

ജയലളിതയുടെ മൃതദേഹത്തെ വണങ്ങിയ മോദി ഒരു നിമിഷം മൗനപ്രാര്‍ത്ഥനയില്‍ നിന്നു. അതിനുശേഷം പുഷ്പചക്രം സമര്‍പ്പിച്ചു. കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡു, പൊന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ മോദിയെ അനുഗമിച്ചു. തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തോടും ഉറ്റതോഴി ശശികലയോടും മോദി സംസാരിച്ചു.

കര്‍ശന സുരക്ഷകള്‍ക്കിടയിലും മോദി മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ഇടയിലേക്ക് ഇറങ്ങിച്ചെന്ന് സംസാരിച്ചു. കുറച്ച് സമയം അവിടെ ചെലവഴിച്ച ശേഷം മോദി മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button