ചെന്നൈ : ഇന്നലെ രാത്രി 11 :30 ന് അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സംസ്കാര ചടങ്ങുകൾ വൈകുന്നേരം മറീന ബീച്ചില്‍ നടക്കും. ജയലളിതയുടെ അന്ത്യവിശ്രമം എംജിആര്‍ സ്മാരകത്തിന് അടുത്തായിട്ടായിരിക്കും ഒരുക്കുക. രാഷ്ട്രീയത്തിലും ജീവിതത്തിലും തന്റെ നായകനായ എംജിആര്‍ മരിച്ച അതേ ഡിസംബറില്‍ തന്നെ മരിക്കണമെന്നത് ജയലളിതയുടെ സ്വപ്നമാണ് ഇപ്പോൾ നിറവേറിയിരിക്കുന്നത്. മുന്‍മുഖ്യമന്ത്രി എംജി രാമചന്ദ്രന്‍(എം.ജി.ആർ ) മരിച്ചത് 1987 ഡിസംബര്‍ 24നാണ്. നിരവധി പേർ അന്ന് ദുഃഖം താങ്ങാനാവാതെ ആത്മഹത്യ ചെയ്‌തിരുന്നു. എംജിആറിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ജാനകി പാര്‍ട്ടി നേതൃപദവി ഏറ്റെടുത്തെങ്കിലും അണികളും ജനങ്ങളും ജയലളിതക്കൊപ്പമായിരുന്നു.
എംജി ആറിന്റെ പിന്‍ഗാമിയായി രാഷ്ട്രീയത്തിലിറങ്ങിയ ജയലളിത. സാക്ഷാല്‍ കരുണാനിധിയെ തോൽപ്പിച്ച് കൊണ്ടാണ് അഞ്ച് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായി കരുത്ത് തെളിയിച്ചത്. പൊതുയോഗങ്ങളില്‍ ആര്‍ത്തിരമ്പുന്ന ജനലക്ഷങ്ങള്‍ ജയലളിതക്ക് എന്നും ആവേശമാണ്. തന്റെ മുന്‍കാല തെറ്റുകള്‍ തിരുത്തിയ ഭരണമായിരുന്നു കഴിഞ്ഞ തവണയും ഇപ്പോഴും ജയലളിതയുടെ നേതൃത്വത്തില്‍ കാഴ്ച വച്ചത്. പാവപ്പെട്ടവര്‍ക്ക് തണലായി നിരവധി പദ്ധതികളാണ് അവര്‍ നടപ്പാക്കിയത്.
Post Your Comments